മൂന്നാറിൽ ഡോക്ടർക്ക് കൊവിഡ്; ജനറൽ ആശുപത്രി അടക്കും, രോഗികളെ മാറ്റും

മൂന്നാർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജനറൽ ആശുപത്രി അടയ്ക്കും. ആശുപത്രിയിലുള്ള രോഗികളെ മാറ്റും. ചികിത്സ തേടിയെത്തിയ രോഗികളുടെ വിവരം ശേഖരിച്ച് ഇവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിക്കാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

ഇടുക്കിയിൽ ഇന്നലെ ആറ് ആരോഗ്യ പ്രവർത്തകരടക്കം 28 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എട്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 രോഗികളുടെ ഉറവിടം വ്യക്തമല്ല. രാജാക്കാട് ജില്ലയിലെ ഏക ക്ലസ്റ്ററാണ്.

കൊവിഡ് സ്ഥിരീകരിച്ച നാല് ആരോഗ്യ പ്രവർത്തകർ രാജക്കാട് സ്വദേശികളാണ്. രാജക്കാട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിച്ചു. ഇവിടെ 55 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. തൊടുപുഴയിൽ 103 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററും സജ്ജമാക്കിയിട്ടുണ്ട്.