തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രി കാന്റീനിൽ തീപിടിത്തം; രോഗികളെ മാറ്റി

 

തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രി കാന്റീനിൽ തീപിടിത്തം. ആശുപത്രിക്കുള്ളിൽ പുക പടർന്നതോടെ കാന്റീനോട് ചേർന്നുകിടക്കുന്ന വാർഡിലെ രോഗികളെ ഇവിടെ നിന്നൊഴിപ്പിച്ചു. പതിനൊന്ന് രോഗികളെയാണ് മറ്റ് ആശുപത്രിയിലേക്ക് മാറ്റിയത്.

ആശുപത്രിയുടെ പിൻഭാഗത്താണ് കാന്റീൻ. രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. പുക മുകൾ നിലയിലേക്ക് പടരുകയായിരുന്നു. ഫയർ ഫോഴ്‌സും പോലീസും സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. നിയുക്ത മന്ത്രി ആന്റണി രാജു ആശുപത്രിയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.