എറണാകുളം എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. പാവ നിര്‍മാണ കമ്പനിയിലും പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയിലുമാണ് തീപിടിത്തമുണ്ടായത്. രണ്ട് കോടിയോളം രൂപയുടെ സാമഗ്രികൾ കത്തിനശിച്ചു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നുള്ള രക്ഷാപ്രവർത്തനമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീ പിടിച്ചത്. മൂന്ന് സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് ഈ സമയം ഇവിടെയുണ്ടായിരുന്നത്. തീ പടരുന്നത് കണ്ട് ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു
തീ പടരുന്നത് കണ്ട ലോഡിംഗ് തൊഴിലാളികളും നാട്ടുകാരും ഒപ്പം ഓടിയെത്തുകയും കമ്പനിക്കുള്ളിൽ നിന്ന് സാമഗ്രികൾ മാറ്റാൻ ആരംഭിക്കുകയും ചെയ്തു. ഏലൂർ, ആലുവ, തൃക്കാക്കര, പറവൂർ, ഗാന്ധിനഗർ, തൃപ്പുണിത്തുറ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ യൂനിറ്റും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി.