ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ ഐസിയു വാർഡിൽ വൻ തീപിടിത്തം. അപകടത്തിന് പിന്നാലെ ഐസിയുവിലുണ്ടായിരുന്ന അറുപതോളം രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. മണിക്കൂറുകളെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്
അപകടത്തിൽ ആളപായമില്ല. രാവിലെ ആറരയോടെയാണ് തീപിടിത്തുണ്ടായത്. പിന്നാലെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.