2039 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 25,249 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2039 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 194, കൊല്ലം 159, പത്തനംതിട്ട 124, ആലപ്പുഴ 123, കോട്ടയം 120, ഇടുക്കി 43, എറണാകുളം 232, തൃശൂർ 199, പാലക്കാട് 83, മലപ്പുറം 255, കോഴിക്കോട് 297, വയനാട് 24, കണ്ണൂർ 142, കാസർഗോഡ് 44 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 25,249 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,94,404 പേർ ഇതുവരെ കോവിഡിൽ…

Read More

സ്പീക്കർ പി ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്; ഏപ്രിൽ 8ന് ഹാജരാകണം

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. ഏപ്രിൽ എട്ടിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. കേസിൽ നേരത്തെയും സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ ഐഫോൺ സംബന്ധിച്ച കാര്യത്തിൽ കസ്റ്റംസ് ഇതിനിടെ നിയമോപദേശം തേടി. ഐ ഫോൺ ഉപയോഗിച്ചത് സംബന്ധിച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും വിനോദിനി ഹാജരായിരുന്നില്ല. തുടർന്നാണ് ഇക്കാര്യത്തിൽ ഇനിയെന്ത് നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടിയത്.

Read More

കള്ളവോട്ട് ചെയ്യാൻ വരുന്നവർ സത്യവാങ്മൂലം നൽകുമോ; കമ്മീഷൻ നിർദേശത്തെ പരിഹസിച്ച് ചെന്നിത്തല

ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുകയുള്ളുവെന്ന് സത്യവാങ്മൂലം നൽകണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളവോട്ട് ചെയ്യാൻ വരുന്നവർ സത്യവാങ്മൂലം നൽകുമോയെന്ന് ചെന്നിത്തല ചോദിച്ചു നാലര ലക്ഷം വ്യാജവോട്ടുകൾ വോട്ടർ പട്ടികയിലുണ്ടെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യം ഇന്ന് രാത്രി പരസ്യപ്പെടുത്തും. ഇടത് അനുകൂല ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ജോലികളിലും കൃത്രിമം കാണിക്കുന്നുണ്ട്. വ്യാജൻമാർ വോട്ട് രേഖപ്പെടുത്തരുത്. ജനാധിപത്യത്തിൽ ഒരു വോട്ട് എന്നത് പാലിക്കപ്പെടണം. അല്ലാത്തപക്ഷം ജനാധിപത്യം തകരുമെന്നും ചെന്നിത്തല പറഞ്ഞു.

Read More

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി തയ്യാറാക്കിയ വോട്ട് കുഞ്ഞപ്പൻ ആദിവാസി ഊരുകളിൽ എത്തി

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി തയ്യാറാക്കിയ വോട്ട് കുഞ്ഞപ്പൻ ആദിവാസി ഊരുകളിൽ എത്തി. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം, വോട്ട് ചെയ്യേണ്ട രീതി എന്നീ വിഷയങ്ങളിലാണ് വോട്ട് കുഞ്ഞപ്പൻ കോളനിയിലെ വോട്ടർമാരുമായി സംവദിക്കുന്നത്. ജില്ലയിലെ വിവിധ ആദിവാസി കോളനികൾ, പോളിങ് ശതമാനം കുറവുള്ള മേഖലകൾ എന്നിവിടങ്ങളിലാണ് വരും ദിവസങ്ങളിൽ വോട്ട് കുഞ്ഞപ്പൻ എത്തുക.

Read More

വയനാട് ജില്ലയില്‍ 55 പേര്‍ക്ക് കൂടി കോവിഡ്;24 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (31.03.21) 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 24 പേര്‍ രോഗമുക്തി നേടി. 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28495 ആയി. 27625 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 701 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 625 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* ബത്തേരി സ്വദേശികൾ 9…

Read More

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഏപ്രില്‍ മൂന്നിന് ജില്ലയിലെത്തുമെന്ന് ബിജെപി ഉത്തരമേഖല ജനറല്‍ സെക്രട്ടറി കെ.സദാനന്ദന്‍, ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ എന്നിവര്‍ വയനാട് പ്രസ് ക്ലബ്ബില്‍ അറിയിച്ചു

കല്‍പ്പറ്റ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഏപ്രില്‍ മൂന്നിന് ജില്ലയിലെത്തുമെന്ന് ബിജെപി ഉത്തരമേഖല ജനറല്‍ സെക്രട്ടറി കെ.സദാനന്ദന്‍, ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ എന്നിവര്‍ വയനാട് പ്രസ് ക്ലബ്ബില്‍ അറിയിച്ചു. വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ പ്രചരണവുമായി ബന്ധപ്പെട്ടാണ് അമിത്ഷാ വയനാട്ടില്‍ എത്തുന്നത്. വയനാട് മീനങ്ങാടി ശ്രീകണ്ഠപ്പാ ഗൗണ്ടര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 നാണ് പരിപാടി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, വി. മുരളീധരന്‍ തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. ജില്ലയിലെ…

Read More

സംസ്ഥാനത്ത് ഇന്ന് 2653 പേർക്ക് കൊവിഡ്, 15 മരണം; 2039 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2653 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂർ 170, കാസർഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89, പാലക്കാട് 84, വയനാട് 55 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

മാനന്തവാടി തലപുഴയിൽ പുഴയിൽ മുങ്ങി വിദ്യാര്‍ത്ഥികൾ മരിച്ചു.

മാനന്തവാടി തലപുഴയിൽ പുഴയിൽ മുങ്ങി വിദ്യാര്‍ത്ഥികൾ മരിച്ചു. തലപ്പുഴ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥികളായ കണ്ണോത്ത് മല കൈതക്കാട്ടില്‍ വീട്ടില്‍ സദാനന്ദന്റെ മകന്‍ ആനന്ദ് കെ.എസ് (15), തലപ്പുഴ കമ്പിപാലം നല്ലകണ്ടിവീട്ടില്‍ മുജീബിന്റെ മകന്‍ മുബസില്‍ (15) എന്നിവരാണ് മരിച്ചത്. സ്‌കൂളിലെ കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കവെയാണ് അപകടം.മാനന്തവാടി ഫയര്‍ഫോഴ്‌സ് അംഗങ്ങളെത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  

Read More

പാവപ്പെട്ടവരെ സഹായിക്കുന്ന പദ്ധതികളാണ് എൽഡിഎഫിന്റേത്; ആരോപണമുന്നയിക്കുന്നവരാണ് കോർപറേറ്റ് വക്താക്കളെന്ന് മുഖ്യമന്ത്രി

പാവപ്പെട്ടവരെ സഹായിക്കുന്ന പദ്ധതികൾ എങ്ങനെ കോർപറേറ്റുകൾക്കു വേണ്ടിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ കേരളത്തിൽ വന്നാണ് പുതിയ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. വർ കേരളത്തെ നശിപ്പിച്ചവരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. മിനിമം വേതനം രാജ്യത്ത് 600 രൂപയാണ്. കേരളത്തിൽ എൽ ഡി എഫ് വാഗ്ദാനം ചെയ്യുന്നത് 700 ആക്കുമെന്നാണ്. വിശപ്പുരഹിത കേരളമുണ്ടാക്കുമെന്നാണ് എൽഡിഎഫ് വാഗ്ദാനം. നാലര ലക്ഷത്തോളം വരുന്ന പരമദരിദ്രരെ ആ അവസ്ഥയിൽ നിന്ന് മാറ്റിയെടുക്കുമെന്നാണ് എൽഡിഎഫ് പ്രഖ്യാപിക്കുന്നത്. ഭവനമില്ലാത്ത അഞ്ചു ലക്ഷത്തോളം പേർക്ക് വീടുനൽകുമെന്നാണ് എൽഡിഎഫ്…

Read More

ജോസ് കെ മാണിയെ കൊണ്ട് ലൗ ജിഹാദ് വിഷയം പറയിപ്പിക്കുന്നത് പിണറായി: എം കെ മുനീർ

ജോസ് കെ മണിയെ കൊണ്ട് ലൗ ജിഹാദിനെ കുറിച്ച് പറയിക്കുന്നത് പിണറായി വിജയനാണെന്ന് എം.കെ മുനീർ എംഎൽഎ. മുസ്ലീം – ക്രിസ്തീയ സൗഹൃദം തകർക്കാനാണ് ലൗ ജിഹാദ് പരാമർശം. ബംഗാളിൽ മാത്രമല്ല, കേരളത്തിലും സിപിഐഎമ്മിന്റെ നിറം കാവിയാണ്. ആർഎസ്എസ് – സിപിഐഎം ബന്ധം എത്രയോ കാലമായി ഉള്ളതാണെന്നും മുനീർ ആരോപിച്ചു. ലൗ ജിഹാദ് സാമൂഹിക പ്രശ്നമാണെന്നും ഇക്കാര്യത്തിൽ ചില കേസുകൾ അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്നും ജോസ് കെ. മാണി പറഞ്ഞിരുന്നു.

Read More