രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് അരലക്ഷത്തിലും മുകളിലാണ്
ഇതിനോടകം 1,21,49,335 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,14,34,301 പേർ രോഗമുക്തി നേടി. 5,52,566 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്
41,280 പേർക്ക് കഴിഞ്ഞ ദിവസം രോഗം ഭേദമായി. 354 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,62,468 ആയി ഉയർന്നു