രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 91,77,841 ആയി ഉയർന്നു
480 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 1,34,218 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,314 പേർ രോഗമുക്തി നേടി 4,38,667 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 86,04,955 പേർ രോഗമുക്തരായി
അതേസമയം ഇന്ത്യിൽ കൊവിഡ് വാക്‌സിൻ വിതരണം ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓക്‌സ്‌ഫോർഡിന്റെ കൊവിഡ് വാക്‌സിന് 95 ശതമാനത്തോളം ഫലപ്രാപ്തിയുണ്ടെന്ന് ഇന്നലെ റിപ്പോർട്ടുകൾ വന്നിരുന്നു
ആസ്ട്രനെക എന്ന കമ്പനിയുമായി ചേർന്നാണ് ഓക്‌സ്‌ഫോർഡ് വാക്‌സിൻ വികസിപ്പിക്കുന്നത്. ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ആസ്ട്രനെകയുടെ പങ്കാളി.