ആശങ്കകളും അഭിപ്രായങ്ങളും കണക്കിലെടുത്താണ് പോലീസ് ആക്ട് ഭേദഗതി പിൻവലിച്ചതെന്ന് മുഖ്യമന്ത്രി
വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാനാണ് പോലീസ് ആക്ട് ഭേദഗതി കൊണ്ടുവന്നത്. വിവിധ ഭാഗങ്ങളിൽ നിന്ന് ഈ നിയമഭേദഗതിയെ കുറിച്ച് ആശങ്ക ഉയർന്നു. ഈ സാഹചര്യത്തിലാണ് നിയമഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഭേദഗതി പോലീസിന് അമിതാധികാരം നൽകുമെന്നും ദുരുപയോഗം ചെയ്യുമെന്നുമുള്ള അഭിപ്രായവും ആശങ്കകളും സർക്കാർ മുഖവിലക്കെടുത്തു. ഭേദഗതി കൊണ്ടുവരാൻ ഇടയായ സംഭവങ്ങൾ ആരും മറന്നു കാണില്ല. അന്നൊക്കെ ചൂണ്ടിക്കാണിച്ചത് നിയമത്തിന്റെ അപര്യാപ്തതയായിരുന്നു. അതുകൊണ്ട് ആളുകൾ നിയമം കയ്യിലെടുക്കുന്ന സാഹചര്യമുണ്ടാകുന്നു. മാധ്യമമേധാവിമാരുടെ യോഗത്തിലും ശക്തമായ നിയമം…