കൊവിഡ് വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞർ വാക്സിൻ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി
വാക്‌സിൻ പുരോഗതി ശാസ്ത്രജ്ഞർ വിലയിരുത്തുകയാണ്. കൊവിഡ് വാക്സിനിൽ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചിലർ അത്തരം ശ്രമങ്ങൾ നടത്തുന്നുണ്ട്. ആശുപത്രികളെ കൂടുതൽ സജ്ജമാക്കാൻ പി എം കെയർ ഫണ്ട് വിനിയോഗിക്കുമെന്നും മോദി പറഞ്ഞു
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളമടക്കം എട്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗം പുരോഗമിക്കുകയാണ്. ഈ യോഗത്തിലാണ് വാക്സിൻ വിതരണം സംബന്ധിച്ച കാര്യങ്ങൾ പ്രധാനമന്ത്രി അറിയിച്ചത്.