കൊവിഡ് വാക്‌സിനേഷന് മുന്നോടിയായി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ച നടത്തും. വൈകുന്നേരം നാല് മണിക്കാണ് ചർച്ച. സംസ്ഥാനങ്ങളിലെ വാക്‌സിൻ വിതരണ തയ്യാറെടുപ്പുകൾ വിലയിരുത്തും. കേന്ദ്രസർക്കാർ തയ്യാറാക്കുന്ന രൂപരേഖ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അറിയിക്കു
16ന് നടക്കുന്ന വാക്‌സിനേഷന് മുമ്പായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും. അതേസമയം കേരളത്തിലെ കൊവിഡ് വ്യാപനം പഠിക്കാനെത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ ആരോഗ്യ സെക്രട്ടറിയും പങ്കെടുക്കും.
കൊവിഡ് വ്യാപനം വർധിക്കാനുള്ള സാഹചര്യം, ചികിത്സ തുടരേണ്ട രീതി തുടങ്ങിയ കാര്യങ്ങളിൽ കൂടിക്കാഴ്ചയിൽ തീരുമാനമാകും.