കൊവിഡ് വാക്‌സിൻ നിർമാണം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെ വാക്‌സിൻ നിർമാണ സ്ഥാപനങ്ങൾ സന്ദർശിക്കും. വാക്‌സിൻ വിതരണ ഒരുക്കങ്ങളും പ്രധാനമന്ത്രി വിലയിരുത്തും
പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോടെക്, അഹമ്മദാബാദിലെ സിഡഡ് ബയോടെക് പാർക്ക് എന്നിവിടങ്ങളിലാണ് മോദി സന്ദർശനം നടത്തുക. വാക്‌സിൻ എപ്പോൾ ലഭ്യമാക്കാം എന്നതടക്കം ഗവേഷകരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഇതാദ്യമായാണ് പ്രധാനമന്ത്രി വാക്‌സിൻ പുരോഗതി നേരിട്ടെത്തി വിലയിരുത്തുന്നത്.