നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ജോ ബൈഡനെയും കമലാ ഹാരിസിനെയും മോദി അഭിനന്ദിച്ചു. കൊവിഡ് പ്രതിരോധം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു
അമേരിക്കയുമായുള്ള സഹകരണം ഇന്ത്യ ശക്തമായി തുടരുമെന്ന് മോദി പിന്നീട് ട്വീറ്റ് ചെയ്തു. കൊവിഡ് പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മേഖലാതല സഹകരണം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായും മോദി അറിയിച്ചു
കമല ഹാരിസിന്റെ വിജയം ഇന്ത്യൻ സമൂഹത്തിനാകെ അഭിമാനമാണെന്നും മോദി പറഞ്ഞു. ജോ ബൈഡൻ വിജയിച്ച ശേഷം ഇന്ത്യ ഇതാദ്യമായാണ് ഔദ്യോഗികമായി അഭിനന്ദനം അറിയിക്കുന്നത്.