അയോധ്യ രാമക്ഷേത്ര നിർമാണത്തിനായുള്ള ഭൂമി പൂജ ഇന്ന് നടക്കും. രാവിലെ പതിനൊന്നരക്ക് നടക്കുന്ന ഭൂമി പൂജ രണ്ട് മണി വരെ നീളും. പതിനൊന്ന് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തും. തുടർന്ന് പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും.
12.44നാണ് വെള്ളിശില സ്ഥാപിച്ചാണ് ക്ഷേത്രനിർമാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. 175 പേരാണ് ചടങ്ങിൽ പങ്കെടുക്കുക. മോദിക്കൊപ്പം അഞ്ച് പേർ മാത്രമാകും വേദിയിലുണ്ടാകുക
ഗംഗ, യമുന, കാവേരി തുടങ്ങിയ പുണ്യ നദികളിൽ നിന്നെത്തിക്കുന്ന വെള്ളവും രണ്ടായിരം തീർഥസ്ഥാനങ്ങളിൽ നിന്നുള്ള മണ്ണും ഭൂമി പൂജയ്ക്കായി എത്തിച്ചിട്ടുണ്ട്. അയോധ്യ വികസന പാക്കേജും ചടങ്ങിൽ പ്രധാനമന്ത്രി പ്രഖ്യാപിക്കും.