ലോക്ക്ഡൗണിലേക്ക് മടങ്ങണമെന്ന സംസ്ഥാനങ്ങളുടെ നിർദ്ദേശത്തോട് യോജിക്കാതെ കേന്ദ്രസർക്കാർ; സാമൂഹിക അകലം പാലിച്ച് പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും ലോക്ക്ഡൗണിലേക്ക് മടങ്ങണമെന്ന സംസ്ഥാനങ്ങളുടെ നിർദ്ദേശത്തോട് യോജിക്കാതെ കേന്ദ്രസർക്കാർ.

സാമൂഹിക അകലം പാലിച്ച് പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കണം. മാസ്ക്ക് ധരിക്കണം, കൈകൾ ശുചിയാക്കണം. ഇതു വഴി പോരാട്ടവുമായി മുന്നോട്ടു പോകണന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 4,26,167 പേരാണ്. തമിഴ്നാട്ടിൽ 51,765 പേരും, കർണ്ണാടകയിൽ 47,075 പേരും, ആന്ധ്രയിൽ 31,763ഉം, തെലങ്കാനയിൽ 11,155ഉം, കേരളത്തിൽ 8825 പേരും ചികിത്സയിലുണ്ട്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആകെ 1,51,484 പേരാണ് ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *