കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്തിന് ശ്രമം. 695 ഗ്രാം സ്വർണവുമായി യാത്രക്കാരനെ എയർ കസ്റ്റംസ് പിടികൂടി. ദുബൈയിൽ നിന്ന് സ്‌പൈസ് ജെറ്റിലെത്തിയ കോഴിക്കോട് സ്വദേശിയാണ് പിടിയിലായത്
കാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ വെച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ 29 ലക്ഷം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.