മാനന്തവാടി: അമ്മ കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷം ദുരൂഹ സാഹചര്യത്തിൽ മകനും മരിച്ചു. .. താന്നിക്കല്‍ മുയല്‍ക്കുനി ചന്ദ്രന്റെ മകന്‍ വിപിന്‍ നന്ദു (28) വിന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. . മാനന്തവാടി വള്ളിയൂര്‍ക്കാവ് കണ്ണിവയലില്‍ റോഡിന് താഴയായി പുഴയോട് ചേര്‍ന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉയരത്തിലുള്ള റോഡിന്റെ സംരക്ഷണഭിത്തിയുടെ താഴെയാണ് പരിക്കുകളോടെയുള്ള മൃതദേഹം കണ്ടെത്തിയത്.. മാനന്തവാടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. .ഉയരത്തില്‍ നിന്നും താഴേക്ക് വീണതിനെ തുടര്‍ന്നുണ്ടായ പരിക്കുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.വിപിന്റെ മാതാവ് രുഗ്മിണി കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പ്രതിയും വിപിന്റെ പിതാവുമായ മുൻ ബാങ്ക് ജീവനക്കാരനായ ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
The Best Online Portal in Malayalam