സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 24 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
രോഗം സ്ഥിരീകരിച്ചവരിൽ 4690 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്ത 592 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 52 പേർ ആരോഗ്യ പ്രവർത്തകരാണ്
5149 പേരാണ് ഇന്ന് കൊവിഡിൽ നിന്ന് മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിൽ 59,983 സാമ്പിളുകൾ പരിശോധിച്ചു. 64,412 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതാണ് നിലവിലെ സാഹചര്യം. എന്നാൽ ലോകത്തെ പലയിടങ്ങളിൽ ഒന്നാം തരംഗത്തിന് ശേഷം അതിരൂക്ഷമായാണ് രണ്ടും മൂന്നും തരംഗങ്ങളുണ്ടായത്. രോഗികളുടെ എണ്ണം കുറയുന്ന ഘട്ടത്തിൽ ജാഗ്രതയിൽ കുറവുണ്ടാകരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.