സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന, സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6364 പേർക്ക് സമ്പർക്കം വഴിയാണ് രോഗം വ്യാപിച്ചത്.
ഉറവിടം അറിയാത്ത 672 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 130 പേർ ആരോഗ്യ പ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52755 സാമ്പിളുകൾ പരിശോധിച്ചു.
നിലവിൽ 61791 പേരാണ് ചികിത്സയിൽ കഴിയുന്നത്. 22 പേർ ഇന്ന് കൊവിഡ് ബാധിതരായി മരിച്ചു. 3420 പേർ രോഗമുക്തരായി.