സംസ്ഥാനത്ത് ഇന്ന് 8135 കൊവിഡ് കേസുകള്‍, 29 മരണം

 

സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 7013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ

 

രോഗം സ്ഥിരകീരിച്ചവരിൽ 105 പേർ ആരോഗ്യപ്രവർത്തകരാണ്. ഉറവിടം അറിയാത്ത 730 പേരുണ്ട്. 29 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. 2828 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു

 

കഴിഞ്ഞ 24 മണിക്കൂറിൽ 59,157 സാമ്പിളുകളാണ് പരിശോധിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെന്നും മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു പോകുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.