സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം. കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തുപരം ജില്ലകളിലാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ഫറൂഖ് സ്വദേശി രാജലക്ഷ്മി, വടകര സ്വദേശി മോഹനൻ എന്നിവരാണ് മരിച്ചത്.
61കാരിയായ രാജലക്ഷ്മിയുടെ രോഗ ഉറവിടം വ്യക്തമല്ല. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇവർ ആശുപത്രിയിൽ വന്നിരുന്നു. ഇവിടെ നിന്നാകാം കൊവിഡ് ബാധിച്ചതെന്നാണ് സംശയം. ഇവരുടെ ബന്ധുക്കളെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
68കാരനായ മോഹനന് കിഡ്‌നി, പ്രമേഹം, ഹൃദ്രോഗം എന്നിവയുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തിരുവനന്തപുരത്ത് വെഞ്ഞാറൂമൂട് സ്വദേശി ബഷീറാണ് മരിച്ചത്. 44 വയസ്സായിരുന്നു. പത്തനംതിട്ടയിൽ തിരുവല്ല കുറ്റൂർ സ്വദേശി മാത്യു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.