കരിപ്പൂർ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യം. സാങ്കേതിക പിഴവുകൾ പരിഹരിക്കുന്നതുവരെ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലാണ് ഹർജി. ആഗസ്റ്റ് 7നുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
റൺവേയുൾപ്പെടെ ശാസ്ത്രീയമായി നിർമിച്ചതാണോയെന്ന് പരിശോധിക്കണം. ദുരന്തത്തെ കുറിച്ച് സിബിഐ അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിലുള്ളത്. ഹർജി അടുത്താഴ്ച കോടതി പരിഗണിക്കും. കരിപ്പൂർ അപകടത്തിൽ രണ്ട് പൈലറ്റ് ഉൾപ്പെടെ 18 പേർ മരിച്ചിരുന്നു.