കേരളത്തിൽ താമസിക്കുന്നതിന് അനുവദിക്കണമെന്ന ആവശ്യവുമായി ഒരു അമേരിക്കൻ പൗരൻ ഹൈക്കോടതിയെ സമീപിച്ചു. കോവിഡ് 19നോടുള്ള കേരളത്തിന്റെ ജാഗ്രതാപൂർണമായ പ്രതികരണമാണ് ജോണി പോൾ പിയേഴ്‌സ് എന്ന 74കാരനെ ആകർഷിച്ചത്.
ടൂറിസ്റ്റ് വിസയിലെത്തിയ പിയേഴ്‌സ് കഴിഞ്ഞ 5 മാസങ്ങളായി കൊച്ചി നഗരത്തിലാണ് താമസിക്കുന്നത്. തന്റെ ടൂറിസ്റ്റു വിസ ഒരു ബിസിനസ് വിസയാക്കി മാറ്റണമെന്നാണ് ആവശ്യം. സ്വന്തം രാജ്യമായ യുഎസ് കോവിഡ് 19 കാരണം ആകെ ആശയക്കുഴപ്പത്തിൽ അകപ്പെട്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. കോവിഡ് 19നുമായി യുഎസ് പോരടിക്കുമ്പോൾ ഇന്ത്യയിൽ സ്ഥിരതാമസമാക്കുന്നതിനാണ് ആഗ്രഹം.
ഇന്ത്യ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് നൂറുകണക്കിന് വിദേശ ടൂറിസ്റ്റുകൾ രാജ്യത്ത് കുടുങ്ങിപ്പോയിരുന്നു.