സ്വപ്‌നയും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയത് 23 തവണ

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വപ്‌നയും സംഘവും വിമാനത്താവളം വഴി 23 തവണ സ്വർണം കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയായിരുന്നു സ്വർണക്കടത്തിൽ
2019 ജൂലൈ ഒമ്പത് മുതലാണ് ഡിപ്ലോമാറ്റിക് ബാഗേജുകൾ വന്നു തുടങ്ങിയത്. 23 തവണയും ബാഗേജുകൾ വിമാനത്താവളത്തിൽ എത്തി കൈപ്പറ്റിയത് സരിത്താണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. 152 കിലോ വരെ ഭാരമുള്ള ബാഗേജുകൾ വരെ വന്നിട്ടുണ്ട്.

സ്വർണം പിടിച്ചെടുത്ത ബാഗേജിന്റെ തൂക്കം 79 കിലോ ആയിരുന്നു. ഇതിൽ 30 കിലോ സ്വർണമാണ് ഉണ്ടായിരുന്നത്. ഇതിന്റെ ഇരട്ടിയോളം ഓരോ തവണയായി ഇവർ കടത്തിയെന്ന്ാണ് ഇപ്പോൾ തെളിയുന്നത്.

ഫൈസൽ ഫരീദിനെ കൂടാതെ മറ്റ് ചിലരും ഡിപ്ലാമാറ്റിക് ബാഗേജുകൾ അയച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള നടപടികൾ കസ്റ്റംസ് ആരംഭിച്ചു. അതേസമയം സ്വപ്‌ന ഒളിവിൽ പോകുന്നതിന് മുമ്പ് സുഹൃത്തിന്റെ പക്കൽ ഏൽപ്പിച്ച 15 ലക്ഷം രൂപ കസ്റ്റംസ് പിടിച്ചെടുത്തു. സ്വപ്‌ന നൽകിയ ബാഗിൽ നിന്നാണ് ഇത്രയും തുക കണ്ടെത്തിയത്