കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 90 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിലായി. വിപണിയിൽ 90 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ്, കണ്ണൂർ പെരിങ്ങളം സ്വദേശിനി ജസീല എന്നിവരാണ് പിടിയിലായത്.

എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നാണ് ഇരുവരും എത്തിയത്. 2333 ഗ്രാം സ്വർണമാണ് ഇരുവരിൽ നിന്നുമായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

 

അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് അസീബ് സ്വർണം കടത്താൻ ശ്രമിച്ചത്. ജസീല ക്യാപ്സൂൾ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചത്.