കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്. അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീർ എന്നിവരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. 2596 ഗ്രാം സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്. ഒരു കോടി 32 ലക്ഷം രൂപ വിലവരുന്ന സ്വർണമാണിത്