വയനാട് ജില്ലയിലെ കോവിഡ് വാക്സിൻ ഡ്രൈ റൺ നാളെ

വയനാട് ജില്ലയിൽ കോവിഡ് 19 വാക്സിൻ ഡ്രൈ റൺ നാളെ  നടക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കുറുക്കന്മൂല പി.എച്ച്.സിയിൽ രാവിലെ 9 മുതൽ 11 വരെയാണ് പരിപാടി. മോക്ക് ഡ്രിൽ രീതിയിലുള്ള വാക്സിനേഷൻ പരിപാടിയാണ് നടത്തുന്നത്.

Read More

സഞ്ചാരികൾക്ക് സൗകര്യമൊരുക്കി ഡി.ടി.പി.സി.യും വയനാട് ടൂറിസം ഓർഗനൈസേഷനും

വയനാട്ജില്ലയിലെ ടൂറിസം മേഖല ഉണരുകയാണ്. കോവിഡ് മാഹമാരി ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് കൂടുതൽ ഉണർവോടെ തിരിച്ച് വന്നിരിക്കുന്നുവെന്ന് ഡിടിപിസി സെക്രട്ടറി ബി ആനന്ദ് പറഞ്ഞു. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സഞ്ചാരികൾ എത്തി തുടങ്ങിയിരിക്കുന്നു. വരും നാളുകളിൽ കൂടുതൽ സഞ്ചാരികൾ ജില്ലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടുതൽ പേർ എത്തി തുടങ്ങിയിട്ടുണ്ടെന്നും തിരിച്ചടികളിൽ നിന്നും കരകയറി വരുന്ന സമയമാണിത് എന്നും ഡബ്ളിയു ടി ഒ…

Read More

വയനാട്ടിലെ ആദ്യത്തെ ഇ.ഇ.സി.പി. കേന്ദ്രം മീനങ്ങാടിയിൽ പ്രവർത്തനം ആരംഭിച്ചു

വയനാട്ടിലെ ആദ്യത്തെ ഇ.ഇ.സി.പി. കേന്ദ്രം മീനങ്ങാടിയിൽ പ്രവർത്തനം ആരംഭിച്ചു.  ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള  ഉദ്ഘാടനം നിർവഹിച്ചു. ഇ.ഇ.സി.പി.  മെഷീൻന്റെ സഹായത്തോടെ രക്തധമനികളിലൂടെ ഹൃദയട്ടിലേക്കുള്ള രക്‌ത പ്രവാഹം വർധിപ്പിക്കുകയും അതിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങലിലേക്കും രക്‌തത്തിന്റെയും ഓക്സിജന്റെയും അളവ് വർധിപ്പിച്ചു ഹൃദയം, നാഡി വ്യൂഹങ്ങൾ എന്നിവയുടെ കാര്യക്ഷമത വർദ്ധിപിക്കുന്ന നൂതന ചികിത്സാ രീതി ആണിത്. . ഡോ: പദ്മനാഭൻ ,ഡോ : അഭിഷേക് ജോഷി, ഡോ: അപർണ്ണ എന്നിവർ സംബന്ധിച്ചു.    നിരവധി വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ…

Read More

പി കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവിനെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി

പി കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവിനെ സ്വാഗതം ചെയ്തു മുഖ്യമന്ത്രിപിണറായി വിജയൻ. എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലിക്കുട്ടി മടങ്ങിവരട്ടെ, നിയമസഭയിൽ അദ്ദേഹത്തെ പോലെ ഒരാൾ പ്രതിപക്ഷത്ത് ഇരിക്കുന്നത് നല്ലതാണ്. എന്തോ ചില പ്രത്യേക സാഹചര്യം വരുന്നുവെന്ന് തോന്നിയതിന്റെ ഭാഗമായി അദ്ദേഹം പാർലമെന്റിലേക്ക് പോകണമെന്ന് ആഗ്രഹിച്ചു. അങ്ങോട്ടുപോയി. അതിപ്പോൾ അവസാനിപ്പിച്ച് നിയമസഭയിലേക്ക് അദ്ദേഹം വരണമെന്ന് ചിന്തിക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

പുതുവർഷ ദിനത്തിൽ പത്തിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പുതുവർഷ ദിനത്തിൽ പത്തിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയ. വയോധികർക്ക് ആനുകൂല്യങ്ങൾ കിട്ടാൻ സർക്കാർ ഓഫീസുകളിൽ നേരിട്ട് പോകാതെ ലഭിക്കുന്ന തരത്തിൽ ക്രമീകരണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനുവരി 10ന് മുമ്പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങൾ ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തും മസ്റ്ററിംഗ്, ജീവൻരക്ഷാ മരുന്നുകൾ, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷ, സിഎംഡിആർഫ് സഹായം എന്നിവയാണ് ആദ്യഘട്ടത്തിലെ സഹായങ്ങൾ. ക്രമേണ മറ്റ് സേവനങ്ങളും വീട്ടിൽ തന്നെ ലഭ്യമാക്കാൻ നടപടിയുണ്ടാകും. ഓൺലൈനായി അപേക്ഷ നൽകാൻ…

Read More

തീയറ്ററുകൾ ജനുവരി 5 മുതൽ തുറന്ന് പ്രവർത്തിക്കും

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുന്ന സിനിമാ തീയറ്ററുകൾ ജനുവരി 5 മുതൽ തുറന്ന് പ്രവർത്തിക്കു. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. ഇത് കണക്കിലെടുത്താണ് തീയറ്ററുകൾ തുറക്കാൻ അനുമതി നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു പകുതി ടിക്കറ്റുകളേ നൽകാവൂ. അത്രയും പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. അഞ്ചാം തീയതി തന്നെ തീയറ്ററുകൾ അണുവിമുക്തമാക്കണം. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി 5 മുതൽ തുടങ്ങും. ആളുകളുടെ എണ്ണം…

Read More

രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകരിൽ ഒരാൾ കൂടി മരിച്ചു

കാർഷിക നിയമഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകരിൽ ഒരാൾ കൂടി മരിച്ച. യുപി സ്വദേശി ഗാലൻ സിംഗ് തോമറാണ്(70) മരിച്ചത്. നവംബർ മുതൽ ഗാസിപൂർ അതിർത്തിയിൽ സമരം ചെയ്തുവരികയായിരുന്നു ഡൽഹിയിലെ അതിശൈത്യത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഇതോടെ സമരത്തിനിടെ മരിച്ച കർഷകരുടെ എണ്ണം 37 ആയി ഉയർന്നു. അതേസമയം സമരം പുതുവർഷദിനത്തിലും ശക്തമായി തുടരുകയാണ് കർഷകർ.

Read More

വയനാട് ജില്ലയില്‍ 174 പേര്‍ക്ക് കൂടി കോവിഡ്:173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 214 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17097 ആയി. 14680 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 102 മരണം. നിലവില്‍ 2315 പേരാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 4991 പേർക്ക് കൊവിഡ്, 23 മരണം; 5111 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 4991 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂർ 436, കൊല്ലം 417, തിരുവനന്തപുരം 386, ആലപ്പുഴ 364, കണ്ണൂർ 266, പാലക്കാട് 226, വയനാട് 174, ഇടുക്കി 107, കാസർഗോഡ് 80 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 37 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി…

Read More

കേരളം 2020; കോവിഡ്, മരട് ഫ്ളാറ്റ്, മാവോവാദി കൊല, അഭയ കൊലക്കേസ് വിധി- പിന്നിട്ട സംഭവങ്ങൾ

2020 മറക്കാൻ പറ്റാത്ത ഓർമ്മകൾ ബാക്കി വെച്ചാണ് കടന്നു പോവുന്നത്. ജനുവരി മാസം തന്നെ രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ജനുവരി മുതൽ തുടങ്ങിയ കോവിഡ് വ്യാപനം ഡിസംബറിലും അവസാനിച്ചിട്ടില്ല. കോവിഡ് വാക്സിന് 2021 ജനുവരിയോടെ എത്തുന്നതോടെ പുതുവർഷം പ്രതീക്ഷയുടേതാണ്. കോവിഡ് രോ​ഗം സ്ഥിരീകരിച്ചു 2020 ജനുവരി 30-നാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. തൃശൂരിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത മൂന്ന് മലയാളി വിദ്യാർത്ഥികളിൽ നിന്നാണ്…

Read More