സഞ്ചാരികൾക്ക് സൗകര്യമൊരുക്കി ഡി.ടി.പി.സി.യും വയനാട് ടൂറിസം ഓർഗനൈസേഷനും

വയനാട്ജില്ലയിലെ ടൂറിസം മേഖല ഉണരുകയാണ്. കോവിഡ് മാഹമാരി ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് കൂടുതൽ ഉണർവോടെ തിരിച്ച് വന്നിരിക്കുന്നുവെന്ന് ഡിടിപിസി സെക്രട്ടറി ബി ആനന്ദ് പറഞ്ഞു. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സഞ്ചാരികൾ എത്തി തുടങ്ങിയിരിക്കുന്നു. വരും നാളുകളിൽ കൂടുതൽ സഞ്ചാരികൾ ജില്ലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടുതൽ പേർ എത്തി തുടങ്ങിയിട്ടുണ്ടെന്നും തിരിച്ചടികളിൽ നിന്നും കരകയറി വരുന്ന സമയമാണിത് എന്നും ഡബ്ളിയു ടി ഒ സെക്രട്ടറി സി പി ശൈലേഷ് പറഞ്ഞു. ജില്ലയിലെത്തുന്ന സഞ്ചാരികൾ കൂടുതൽ പേർ ഒരിടത്തുതന്നെ എത്തുന്നതിന് പരിഹാരമായി നിശ്ചിത ആളുകളെ മാത്രം പ്രവേശിക്കാനുള്ള സംവിധാനമൊരുക്കണം. അങ്ങനെയാണെങ്കിൽ മറ്റുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും സഞ്ചാരികൾ എത്തും. കോവിഡ്  പശ്ചാത്തലത്തിൽ സഞ്ചാരികൾക്കും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജോലിക്കാർക്കും വളരെ ഉപകാരപ്രദമായിരിക്കും എന്നും അദ്ദേഹം അറിയിച്ചു.