വയനാട് ജില്ലയിൽ ഇതിനോടകം 155 ആദിവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം സ്ഥിരീകരിച്ചവരിൽ 37 വയസ്സു മുതൽ 50 വയസ്സ് വരെ പ്രായമുള്ളവരാണ് ഏറെയും. മീനങ്ങാടി പേര്യ വെങ്ങപ്പള്ളി ആരോഗ്യകേന്ദ്രങ്ങളുടെ പരിധിയിലാണ് കൂടുതലും കേസുകൾ
കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരിലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക പോസ്റ്റ് കൊവിഡ് ക്ലിനിക് മാനന്തവാടി ആശുപത്രിയിൽ നാളെ മുതൽ ആരംഭിക്കും. പരിശോധനക്ക് വരുന്ന ഗർഭിണികൾ കൊവിഡ് പോസിറ്റീവ് ആയാൽ അവരെ സർക്കാർ ആശുപത്രികളിലേക്ക് അയക്കുന്ന പ്രവണത കണ്ണൂരിലെ ചില സ്വകാര്യ ആശുപത്രികളിൽ കാണുന്നുണ്ട്. ഇത് കർശനമായി വിലക്കിയതായും മുഖ്യമന്ത്രി അറിയിച്ചു
ഇടുക്കിയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങി. സഞ്ചാരികളെ നിരീക്ഷിക്കാനും സാമൂഹിക അകലം പാലിക്കാനും റിസോർട്ട് ഉടമകളും ആരോഗ്യ വകുപ്പും ചേർന്ന് സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു