വയനാട്ടിൽ ചികിൽസയ്ക്കിടെ മരണപ്പെട്ട 100 വയസുകാരനായ ആദിവാസി വയോധികന് കോവിഡ് സ്ഥിരീകരിച്ചു.
വയനാട്ടിൽ ചികിൽസയ്ക്കിടെ മരണപ്പെട്ട 100 വയസുകാരനായ ആദിവാസി വയോധികന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നുച്ചയോടെ മരണപ്പെട്ട തരുവണ പള്ളിയാൽ കോളനിയിലെ മലായി (100)ക്കാണ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്.. ഇദേഹം ശരീരവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം പൊരുന്നന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികത്സ തേടിയിരുന്നു. ഇന്ന് മൂക്കിലൂടെ രക്തസ്രവുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണപ്പെട്ടത്.പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം നാളെ കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിക്കം.