മരുന്ന് പരീക്ഷണത്തിനിടെ ഒരാളിൽ വിപരീത ഫലം ഉണ്ടായതിനെ തുടർന്ന് ജോൺസന്‍ ആൻഡ് ജോൺസൻ കമ്പനി കോവിഡ് വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തി വച്ചു. ഇത്തരം പരീക്ഷണങ്ങൾക്കിടെ പല തരത്തിലുള്ള വിപരീത ഫലങ്ങളും ഉണ്ടാകാം. അത്തരം സാഹചര്യങ്ങളിൽ പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തി വയ്ക്കേണ്ടി വരുമെന്നും കമ്പനി പറഞ്ഞു.
സെപ്റ്റംബറിലാണ് കമ്പനി മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 60000 പേരിലാണ് പരീക്ഷണാടിസ്ഥാനത്തിൽ മരുന്നു നൽകാൻ തീരുമാനിച്ചത്. അർജെന്റിന, ചിലി, പെറു, കൊളംബിയ, ബ്രസീൽ, സൗത്ത് ആഫ്രിക്ക, മെക്സിക്കോ എന്നിവിടങ്ങളിലും മരുന്നു പരീക്ഷണം നടക്കുന്നുണ്ട്.