സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 21 മരണവും സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തു
കഴിഞ്ഞ 24 മണിക്കൂറിനിടെ 48,253 സാമ്പിളുകളാണ് പരിശോധിച്ചത്. 95,407 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. 7723 പേർ ഇന്ന് കൊവിഡിൽ നിന്ന് മുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു
രോഗവ്യാപനത്തിൽ ഏറ്റവുമധികം വെല്ലുവിളി നേരിട്ടത് തിരുവനന്തപുരം ജില്ലയിലാണ്. എന്നാൽ ഇപ്പോൾ ജില്ലയിൽ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.