തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2532 പേര്‍ രോഗമുക്തരായി. 3013 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 313 ഉറവിടമറിയാത്ത രോഗബാധയാണ്. 89 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിക്കാര്യം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 41,054 സാമ്പിളുകൾ പരിശോധിച്ചു. 2532 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്
സംസ്ഥാനത്ത് നിലവിൽ 31156 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അസാധാരണമായ പ്രശ്‌നങ്ങളാണ് കൊവിഡ് സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.