കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി
സുൽത്താൻ ബത്തേരി നഗരസഭയിലെ 1, 10, 15, 18, 23, 24, 29, 30, 31, 33 ഡിവിഷനുകളും മേപ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 21 എന്നിവ കണ്ടൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്‌ടർ അറീയിച്ചു.
സുൽത്താൻ ബത്തേരി നഗരസഭയിലെ 1, 10, 15, 18, 23, 24, 29, 30, 31, 33 ഡിവിഷനുകളും മേപ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 21 എന്നിവ കണ്ടൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്‌ടർ അറീയിച്ചു.
സുൽത്താൻബത്തേരി: നഗരസഭയിലെ ഡിവിഷൻ 26 പ്പെട്ട കല്ലു വയൽ, ഡിവിഷൻ 33 പ്പെട്ട ചൂരൽമല , ഡിവിഷൻ 31-ൽ പ്പെട്ട ബീനാച്ചി ചെക്ക്ഡാം, സുൽത്താൻബത്തേരി ടൗണിലെ എസ് ഭാരത് വസ്ത്രാലയം ഡിവിഷൻ 24 ,ബാംബു മെസ്സ് ഹൗസ് ഡിവിഷൻ 15, എന്നീ പ്രദേശങ്ങളുടെ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ മൈക്രോ കണ്ടയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു
കൊവിഡ് പ്രതിരോധത്തിൽ ഓരോ ആൾക്കും വലിയ ചുമതലയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പലയിടത്തും ജാഗ്രതക്കുറവ് കാണുന്നുണ്ട്. മഹാമാരിയെ ചെറുക്കാനുള്ള പ്രോട്ടോക്കോൾ പാലിക്കണം. ബ്രേക്ക് ദ ചെയിൻ, മാസ്‌ക്, അകലം പാലിക്കൽ എല്ലാം ആവർത്തിക്കുന്നത് കൂടുതൽ അപകടം വരുത്താതിരിക്കാനാണ് മാസ്‌ക് ധരിക്കണമെന്ന് പൊതുധാരണയുണ്ട്. എന്നാൽ നിരവധി പേരെ മാസ്‌ക് ധരിക്കാതെ പിടിക്കുന്നുണ്ട്. 5901 പേരെ ഇന്ന് ഇങ്ങനെ പിടികൂടി. ഒമ്പത് പേർക്കെതിരെ ക്വാറന്റൈൻ ലംഘനത്തിന് കേസെടുത്തു. സ്വയം നിയന്ത്രണം പാലിക്കാൻ പലർക്കും മടിയാണ്. തെറ്റായ പ്രചാരണവും നടക്കുന്നുണ്ട്….
സംസ്ഥാനത്ത് ഇന്ന് കൊവിഡിൽ നിന്നും മുക്തരായത് 2532 പേർ. തിരുവനന്തപുരം 268, കൊല്ലം 151, ആലപ്പുഴ 234, പത്തനംതിട്ട 122, കോട്ടയം 138, ഇടുക്കി 43, എറണാകുളം 209 പേരും രോഗമുക്തി നേടി കൂടാതെ തൃശ്ശൂർ 120, പാലക്കാട് 120, മലപ്പുറം 303, കോഴിക്കോട് 306, വയനാട് 32, കണ്ണൂർ 228, കാസർകോട് 258 പേരും രോഗമുക്തി നേടിയിട്ടുണ്ട്. ഇനി സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത് 31,156 പേരാണ്. 82,345 പേർ ഇതിനോടകം രോഗമുക്തി കരസ്ഥമാക്കി. വിവിധ ജില്ലകളിലായി…
സംസ്ഥാനത്ത്ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ രാജകുമാരി (കണ്ടൈന്‍മെന്റ് സോണ്‍ 10, 12(സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ ആലംകോട് (6, 7), അരീക്കോട് (8, 10), തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി (സബ് വാര്‍ഡ് 4), പുതൂര്‍ (സബ് വാര്‍ഡ് 13, 19), കഴൂര്‍ (8, 9 (സബ് വാര്‍ഡ്), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (9), പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ (3, 4, 18, 22), കൊല്ലം ജില്ലയിലെ പോരുവഴി (9), വയനാട് ജില്ലയിലെ തൊണ്ടര്‍നാട്…
ജില്ലയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത, കാറ്റഗറി എ വിഭാഗത്തില്‍ പെടുന്ന കോവിഡ് രോഗികള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ഹോം ഐസൊലേഷന്‍ തിരഞ്ഞെടുക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. വീടുകളില്‍ സൗകര്യമുണ്ടെങ്കില്‍ മാത്രമാണ് അനുമതി. എന്നാല്‍ ഇവര്‍ക്ക് വീട്ടുനിരീക്ഷണം തിരഞ്ഞെടുക്കണമെന്ന് നിര്‍ബന്ധമില്ല. കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദിഷ്ട സത്യവാങ്മൂലം നല്‍കണം. വീട്ടില്‍ ഐസൊലേഷന് മതിയായ സൗകര്യമുണ്ടെന്ന് ആര്‍.ആര്‍.ടി/ ഫീല്‍ഡ് ടീം പരിശോധിച്ച് ഉറപ്പാക്കണം. വീടുകളില്‍ കഴിയുന്നവരെ ബന്ധപ്പെടുന്നതിനായി…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഹൗസ് സര്‍ജന്‍മാരുടെ കുറവ് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ മേപ്പാടി ഡി.എം വിംസ് മെഡിക്കല്‍ കോളേജിലെ പകുതി ഹൗസ് സര്‍ജന്‍മാരുടെ സേവനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് വിട്ടുനല്‍കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവ് നല്‍കി. ഇവരെ കോവിഡിതര ചുമതലകളില്‍ വിന്യസിക്കാനും താമസ- ഭക്ഷണ- യാത്രാ സൗകര്യങ്ങള്‍ അനുവദിക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ വെള്ളമുണ്ട സെക്ഷനു കീഴിലെ ഇണ്ടിയേരി കുന്ന്, പള്ളിപീടിക തേറ്റമല, പഴഞ്ചന, വെള്ളമുണ്ട സര്‍വീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ ബുധന്‍ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ ആരിച്ചാലില്‍ കവല ഭാഗത്ത് ബുധന്‍ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ തുടർന്ന് വീടുകളിൽ കഴിയുന്ന വിദ്യാർഥികളുടെ സമയം ഫലപ്രദമായി ഉപയോഗിക്കുന്നത് ലക്ഷ്യമിട്ട്, വിദ്യാർഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവർക്കായുള്ള ബദൽ അക്കാദമി കലണ്ടർ എൻസിഇആർടി വികസിപ്പിച്ചിരുന്നു. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള കലണ്ടർ ആണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിന് കീഴിൽ രൂപപ്പെടുത്തിയത്. സെക്കൻഡറി-ഹയർസെക്കൻഡറി തലങ്ങളിലെക്കുള്ള ആദ്യ നാല് ആഴ്ചകളിലെ കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കിയിരുന്നു. സെക്കൻഡറി തലത്തിലേക്കുള്ള അടുത്ത 8 ആഴ്ചകളിലെ ബദൽ അക്കാദമിക് കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ…
കൊച്ചി: ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നു വിദ്യാര്‍ഥികളെ പുറത്താക്കരുതെന്നു ഹൈക്കോടതി. ആലുവയിലെ ഒരു സ്‌കുളിലെ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം 14 നു മുന്‍പ് ഫീസ് അടച്ചില്ലെങ്കില്‍ ക്ലാസില്‍ നിന്നു പുറത്താക്കുമെന്നു സ്‌കൂള്‍ ്അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ പ്രവര്‍ത്തന രഹിതമാണ്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. കേസില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് പുറപ്പെടുവിച്ചു. കേസ് 23…