സംസ്ഥാനത്ത് ഇന്ന് കൊവിഡിൽ നിന്നും മുക്തരായത് 2532 പേർ. തിരുവനന്തപുരം 268, കൊല്ലം 151, ആലപ്പുഴ 234, പത്തനംതിട്ട 122, കോട്ടയം 138, ഇടുക്കി 43, എറണാകുളം 209 പേരും രോഗമുക്തി നേടി
കൂടാതെ തൃശ്ശൂർ 120, പാലക്കാട് 120, മലപ്പുറം 303, കോഴിക്കോട് 306, വയനാട് 32, കണ്ണൂർ 228, കാസർകോട് 258 പേരും രോഗമുക്തി നേടിയിട്ടുണ്ട്. ഇനി സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത് 31,156 പേരാണ്. 82,345 പേർ ഇതിനോടകം രോഗമുക്തി കരസ്ഥമാക്കി.
വിവിധ ജില്ലകളിലായി 2,08,141 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 22,627 പേർ ആശുപത്രികളിലാണ്. ഇന്ന് 2324 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,054 സാമ്പിളുകൾ പരിശോധിച്ചു.