സംസ്ഥാനത്ത് ഇന്ന് കൊവിഡിൽ നിന്ന് മുക്തരാത് 2058 പേർ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 613 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 323 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 116 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 83 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 91 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 24 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 105 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായി.
കൂടാതെ, തൃശൂർ ജില്ലയിൽ നിന്നുള്ള 145 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 87 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 150 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 88 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 25 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 67 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 141 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 24,549 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 70,921 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,02,801 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,83,921 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 18,880 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2751 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,949 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 19,78,316 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,85,821 സാമ്പിളുകളും പരിശോധനയ്ക്കയച്ചു