608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ്.ഇതുവരെയുള്ളതില്‍ ഏറ്റവുമുയര്‍ന്ന പ്രതിദിന കണക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 201 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. ഒരു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആലപ്പുഴ ചുനക്കരയിലെ 47കാരന്‍ നസീര്‍ ഉസ്മാന്‍ കുട്ടിയാണ് മരിച്ചത്

രോഗം ബാധിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 68 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ബി എസ് എഫ് ജവാനും ഒരു ഐടിബിപി ജവാനും രണ്ട് സിഐഎസ്എഫ് ജവാന്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ കണ്ടെത്തിയവരില്‍ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.

കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്. തിരുവനന്തപുരം 201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശ്ശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3

181 പേര്‍ക്കാണ് ഇന്ന് രോഗമുക്തി. ഇവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, തൃശ്ശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5

കഴിഞ്ഞ 24 മണിക്കൂറിനിടെ 14227 സാമ്പിള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 8930 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 4454 പേര്‍ ചികിത്സയിലുണ്ട്. 1,80,594 പേരാണ് നീരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 4376 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 720 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു