സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 400 കടക്കുന്നത്. അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനത്തെ കാര്യങ്ങള്‍ നീങ്ങുന്നതെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇന്നലെ മൂന്നൂറിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 204 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായതെന്നാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. 123 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 51 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 35 ഐടിബിപി ജവാന്‍മാര്‍ക്കും സിഐഎസ്എഫ്, ബി എസ് എഫ് ഓരോ ജവാന്‍മാര്‍ക്ക് വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്. തിരുവനന്തപുരം 129, ആലപ്പുഴ 50, മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂര്‍ 23, എറണാകുളം 20, തൃശ്ശൂര്‍ 17, കാസര്‍കോട് 17, കോഴിക്കോട് 12, ഇടുക്കി 12, കോട്ടയം 7