താഴത്തങ്ങാടി കൊലപാതകം; ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥനും മരിച്ചു
കോട്ടയം: താഴത്തങ്ങാടി കൊലപാതക കേസിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഗൃഹനാഥനും മരിച്ചു. ഒരു മാസത്തിലധികം മരണവുമായി പോരാടിയതിന് ശേഷമാണ് കോട്ടയം താഴത്തങ്ങാടി ഷാനി മൻസിലിൽ മുഹമ്മദ് സാലി മരണത്തിനു കീഴ്പ്പെട്ടത്. ജൂൺ ഒന്നിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മുഹമ്മദ് സാലിയെയും ഭാര്യ ഷീബയെയും വൈകുന്നേരം നാലുമണിയോടെ വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൈ ഇരുമ്പ് കമ്പി കൊണ്ട് കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. ഇരുവരെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സംഭവസ്ഥലത്ത്…