കോവിഡ് കാലത്ത് ഏറ്റവും വലിയ ഓണ്‍ലൈന്‍ മത്സരവുമായി കേരള പൊലീസ്. കോവിഡിന്‍റെ പ്രതിസന്ധികാലത്ത് ഏവരും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു മത്സരവുമായി ‘ഹാക്പി’ (Hac’kp2020) വന്നിരിക്കുന്നത്.
ലോകത്തെ ഡിസൈനേഴ്‌സ്, സോഫ്‌റ്റ്‍വെയര്‍ എഞ്ചിനേഴ്‌സ് തുടങ്ങിയവരോട് സാങ്കേതിക വിദ്യയുടെ നൂതന ആശയങ്ങള്‍ ക്ഷണിച്ചിരിക്കുകയാണ്. പൗരന്മാര്‍ക്ക് മികച്ച സേവനം ലഭിക്കാന്‍ നിങ്ങളുടെ പുതിയ ആശയങ്ങള്‍ പങ്കുവെക്കാനാണ് ആവശ്യം. വിജയികള്‍ക്ക് 5, 2.5, 1 ലക്ഷം എന്നിങ്ങനെയാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. https://hackp.kerala.gov.in/ എന്ന സൈറ്റിലൂടെ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.