ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ ജൂലൈ 29ന് ആരംഭിക്കും; അപേക്ഷ ഓണ്‍ലൈനായി മാത്രം

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ ജൂലൈ 29ന് ആരംഭിക്കും. നേരത്തെ ജൂലൈ 24ന് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇത് 29ലേക്ക് മാറ്റിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് നടപടികള്‍

അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കും. ഓഗസ്റ്റ് 14 വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി. സ്‌കൂളുകളില്‍ അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെയുള്ള ഹെല്‍പ് ഡസ്‌കുകള്‍ പ്രവര്‍ത്തിക്കും.

സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് താമസ സ്ഥലത്തിന് സമീപമുള്ള സ്‌കൂളിലെ സഹായ കേന്ദ്രത്തിലെത്തി അപേക്ഷ നല്‍കാം. സംശയ നിവാരണത്തിനായി ജില്ലാ മേഖല, സംസ്ഥാന തലങ്ങളില്‍ ഹെല്‍പ് ഡസ്‌കുകള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.