സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള തീയതി നീട്ടി. 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സീറ്റ് സംവരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ദീര്‍ഘിപ്പിച്ചത്.
ഈവര്‍ഷം സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അധികമായി അനുവദിച്ച സീറ്റുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ആകെ സീറ്റിന്റെ 10 ശതമാനമാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി മാറ്റി വെയ്ക്കുക. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസുകളില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ വാങ്ങേണ്ടത്. സംവരണേതര വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അപേക്ഷകര്‍ മുഴുവന്‍ സീറ്റുകളിലും ഇല്ലെങ്കില്‍ ബാക്കിവരുന്ന സീറ്റുകള്‍ അവസാന അലോട്ട്‌മെന്റില്‍ പൊതുസീറ്റുകള്‍ ആയി പരിഗണിച്ച് പൊതു അലോട്ട്‌മെന്റ് നടത്തും.