എറണാകുളത്ത് പൂട്ടിക്കിടന്ന ഹോട്ടലില്‍ മോഷണം; അഞ്ചു സ്ത്രീകള്‍ അറസ്റ്റില്‍

എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം പൂട്ടിക്കിടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ അതിക്രമിച്ചു കയറി ടെലിവിഷനും ഗൃഹോപകരണങ്ങളും പാത്രങ്ങളും മറ്റു മോഷണം നടത്തിയ സംഭവത്തില്‍ അഞ്ച് സ്ത്രീകളെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കോയമ്പത്തൂര്‍ ഗാന്ധിനഗര്‍ സ്വദേശികളായ ജ്യോതി രാഘവന്‍ (25), മിത്ര ജസ്വിന്‍ (21), അമ്മു വിനോദ് (20), പൊന്നി അപ്പു (16), സെല്‍വി സുരേഷ് (20)എന്നിവരാണ് അറസ്റ്റിലായത്.കണയന്നൂര്‍ തഹസില്‍ദാര്‍ കണ്ടുകെട്ടി പൂട്ടിയിട്ടിരുന്ന ഹോട്ടലില്‍ നിന്നാണ് പ്രതികള്‍ മോഷണം നടത്തിയത്. മോഷണമുതലുകളുമായി പോകുന്ന പ്രതികളെ…

Read More

വയനാട് മുത്തങ്ങയിൽ അര കോടിയിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി.അൻപത്തിയൊന്ന് ലക്ഷം രൂപയാണ് പിടികൂടിയത്

വയനാട് മുത്തങ്ങയിൽ അര കോടിയിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി. അൻപത്തിയൊന്ന് ലക്ഷത്തി 39450 രൂപയാണ്പിടികൂടിയത്. സംഭവത്തിൽ വയനാട് കമ്പളക്കാട് സ്വദേശി അഷ്റഫ് (43) കോഴിക്കോട് കൊടുവള്ളി സ്വദേശി മുജീബ് റഹ്മാൻ എന്നിവർ പിടിയിൽ. ഇന്ന് രാത്രി എട്ട് മണിയോട് കൂടിയാണ് മുത്തങ്ങയിൽ വച്ച് ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലിസ് സ്ക്വാഡും സുൽത്താൻ ബത്തേരി പൊലിസ് സർക്കിൾ ഇൻപെക്ടർ പുഷ്പ്പകുമാറിന്റെയും എസ് ഐ മണിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പണം പിടി കൂടിയത്.

Read More

പല്ലു തുളയ്ക്കും കാവിറ്റി; കാരണമാകും ഇവ

സാധാരണമായ ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് പല്ലിനെ തകരാറിലാക്കുന്ന കാവിറ്റി. കുട്ടികള്‍ മുതല്‍ കൗമാരക്കാര്‍, മുതിര്‍ന്നവര്‍ എന്നിവരില്‍ വരെ അവ സാധാരണമാണ്. പലര്‍ക്കും പ്രശ്‌നം സൃഷ്ടിക്കുന്ന ഒരവസ്ഥയാണിത്. എന്നാല്‍, കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ കാവിറ്റ് പ്രശ്‌നം വലുതായിത്തീരുകയും പല്ലിന്റെ ആഴത്തിലുള്ള പാളികളെ ബാധിക്കുകയും ചെയ്യുന്നു. കഠിനമായ പല്ലുവേദന, അണുബാധ, പല്ല് നഷ്ടപ്പെടല്‍ എന്നിവയ്ക്ക് അവ കാരണമാകും പല കാരണങ്ങളാലും നിങ്ങളുടെ പല്ലില്‍ പോട് വീഴാവുന്നതാണ്. നിങ്ങളുടെ വായിലെ ബാക്ടീരിയകള്‍, പഞ്ചസാര പാനീയങ്ങള്‍, പല്ലുകള്‍ നന്നായി വൃത്തിയാക്കാതിരിക്കുക തുടങ്ങിയ ഘടകങ്ങള്‍ പല്ലുകള്‍ നശിക്കുന്നതിന്…

Read More

രാജ്യത്ത് കൊവിഡ് രോഗികള്‍ 24 ലക്ഷത്തിലേക്ക്

ഇതുവരെ റിപോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 24 ലക്ഷത്തോടടുത്തു. ഇന്ന് മാത്രം 66,999 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇതുവരെ രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് ബാധ 56,386 ആയിരുന്നു. നിലവില്‍ രാജ്യത്ത് 23,96,638 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6,53,622 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. 16,95,982 പേര്‍ രോഗമുക്തരായി.

Read More

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കളക്ടര്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടിവരും. മലപ്പുറം ജില്ലയില്‍ 202 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 184 പേര് രോഗബാധിതരായത്. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദഗ്ധ ചികിത്സയ്ക്ക് ശേഷം 61 പേരാണ്…

Read More

ആസാമിലേക്ക് പോകാൻ ഗത്യന്തരമില്ലാതെ നട്ടം തിരിഞ്ഞ കുടുംബത്തിന് സഹായഹസ്തവുമായി ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ദുരന്തനിവാരണ സേനയും ടീം മിഷൻ ബത്തേരിയും

ആസാമിലേക്ക് പോകാൻ ഗത്യന്തരമില്ലാതെ നട്ടം തിരിഞ്ഞ കുടുംബത്തിന് സഹായഹസ്തവുമായി ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ദുരന്തനിവാരണ സേനയും ടീം മിഷൻ ബത്തേരിയും. കൊവിഡ് വ്യാപനത്തെ തുടർന്ന് പണിയില്ലാതായ കുടുംബത്തെയാണ് അവരുടെ നാട്ടിലേക്ക് എത്തിന്നതിനുവേണ്ട സഹായം ചെയ്തു നൽകിയത്. .നിലമ്പൂരിൽ കോഴിഫാമിൽ ജോലിചെയ്തുവന്ന കുടുംബമാണ് തൊഴിൽ നഷ്ട്ടപ്പെട്ടതോടെ നാട്ടിലേക്ക് പോകാൻ ഇറങ്ങിതിരിച്ചത്. നാട്ടിലേക്ക് ബാംഗ്ലൂർ വഴി പോകാമെന്ന് കരുതിയാണ് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും നാല് കുട്ടികളുമടങ്ങുന്ന ആസാം കുടുംബം ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോവിൽ ഇന്നലെ കാലത്ത് എത്തിയത്.ഇവിടെ എത്തിയപ്പോഴാണ്…

Read More

ദു​രി​താ​ശ്വാ​സ ക്യാമ്പില്‍ കോ​വി​ഡ് വ്യാ​പ​നം; ഇതുവരെ സ്ഥിരീകരിച്ചത് 21 പേ​ര്‍​ക്ക്

തി​രു​വ​ന​ന്ത​പു​രം: ജില്ലയില്‍ കോ​വി​ഡ് വ്യാ​പ​നം രൂക്ഷമാവുകയാണ്. ഇതുവരെ ജില്ലയില്‍ 7,632 പേര്‍ക്കാണ് കോ​വി​ഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധ മൂലം 22 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 4,602 പേര്‍ രോഗമുക്തരായിട്ടുണ്ട്. കോ​വി​ഡ് വ്യാ​പ​നം രൂക്ഷമാവുന്നതോടൊപ്പം ജില്ലയില്‍ മഴയും ശക്തമാണ്. ജില്ലയില്‍ വെ​ള്ള​പ്പൊ​ക്കക്കെ​ടു​തി​ക​ളെ തു​ട​ര്‍​ന്ന് നിരവധി ദു​രി​താ​ശ്വാ​സ ക്യാ​മ്പുകള്‍ തുറന്നിട്ടുണ്ട്.

Read More

സംസ്ഥാനത്ത് ഇന്ന് 1380 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല 98 രോഗികൾ

സംസ്ഥാനത്ത് ഇന്ന് 1380 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 98 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 428 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 180 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 159 പേര്‍ക്കും, എറണാകുളം ജില്ലയിലെ 109 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 83 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 73 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 71 പേര്‍ക്കും, കൊല്ലം ജില്ലയിലെ 64 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 59 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ…

Read More

കണ്ണൂരിൽ യുവതിയെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മശാല എന്‍ജിനിയറീങ് കോളജിന് സമീപം താമസിക്കുന്ന അഖില(36)യെയാണ് പുതിയതെരു രാജേഷ് റസിഡന്‍സിയിലെ മുറിയില്‍ ബുധനാഴ്ച രാത്രി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ കണ്ണൂരിലെ ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തില്‍ ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞാണ് യുവതി ഹോട്ടലില്‍ മുറിയെടുത്തത്. ബുധനാഴ്ച വൈകീട്ട് ഹോട്ടല്‍ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി അഖില താമസിച്ച മുറിയുടെ വാതില്‍ മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരുടെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

Read More

രോഗവ്യാപനം രൂക്ഷമാകും; ദിനംപ്രതി 10,000നും 20,000ത്തിനും ഇടയിൽ കേസുകൾ ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി

കേരളത്തില്‍ അടുത്ത മാസത്തോടെ സ്ഥിതി അതീവ ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. വന്‍തോതിലുള്ള രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി എന്നാല്‍ കേസുകള്‍ കൂടുന്ന സാഹചര്യവും നേരിടാന്‍ ശക്തമാണെന്നും വ്യക്തമാക്കി. സെപ്തംബറോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിശക്തമാകും എന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ കൊവിഡ് കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായേക്കാം. കൊവിഡ് കേസുകള്‍ വർധിക്കുമ്പോൾ അതിന് ആനുപാതികമായി മരണനിരക്കും ഉയരും എന്ന കാര്യം ഭയത്തോടെ കാണണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഈ പ്രത്യേക…

Read More