സംസ്ഥാനത്ത് ഇന്ന് 14 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ തൊണ്ടര്‍നാട്, സുല്‍ത്താന്‍ ബത്തേരി, മുള്ളംകൊല്ലി, എറണാകുളം ജില്ലയിലെ വാരാപ്പുഴ, തൃപ്പുണിത്തുറ മുന്‍സിപ്പാലിറ്റി, പാലക്കാട് ജില്ലയിലെ തൃത്താല, ഷൊര്‍ണൂര്‍, തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ, അന്നമനട, കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍, ചെറുപുഴ, കൊല്ലം ജില്ലയിലെ ചവറ, കോട്ടയം ജില്ലയിലെ പാറത്തോട്, ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍. അതേസമയം ഒരു പ്രദേശത്തെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നായരമ്പലം പ്രദേശത്തെയാണ് ഒഴിവാക്കിയത്. നിലവില്‍ ആകെ 194 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
The Best Online Portal in Malayalam