എസ്പാന്യോളിനെ 1-0ന് തകർത്ത് ലാ ലീഗയിൽ റയൽ മാഡ്രിഡിന് ജയം
ഈ ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമത് എത്താനും റയലിന് സാധിച്ചു. ബാഴ്സലോണയെ പിന്തള്ളിയാണ് റയൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്.ലീഗിൽ റയലിന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ബെൻസേമയുടെ പാസിൽ നിന്ന് കാസമിറോയാണ് റയലിന്റെ വിജയ ഗോൾ നേടിയത്.
32 കളികളിൽ നിന്ന് 71 പോയിന്റാണ് റയലിനുള്ളത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 69 പോയിന്റുള്ള ബാഴ്സ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയതാണ് ബാഴ്സക്ക് വിനയായത്.

 
                         
                         
                         
                         
                         
                        