റെക്കോർഡിട്ട് കോവിഡ് ; 339 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്നു. ഇന്ന് മാത്രം 339 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഇതര സംസ്ഥാനത്ത് നിന്ന് 74 പേര്‍. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കും രോഗം ബാധിച്ചു. ഇതില്‍ ഉറവിടം അറിയാത്തവര്‍ ഏഴ് പേരുണ്ട്

ഒരു ബി എസ് എഫ് ജവാനും ഒരു ഡി എസ് സി, 4 എച്ച് സി ഡബ്ല്യു, 2 ഐടിബിപി ജവാന്‍മാര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 149 പേര്‍ക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്പിള്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളാനും സൂപ്പര്‍ സ്‌പ്രെഡിലേക്ക് നയിക്കാനും സാധ്യതയുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്. തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശ്ശൂര്‍ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍കോട് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂര്‍ 8