കൈരളി ചാനൽ തനിക്കെതിരെ അടിസ്ഥാന രഹിത വാർത്ത നൽകിയെന്ന് ശശി തരൂർ . വാർത്ത പിൻവലിച്ചു മാപ്പു പറയണമെന്നാവശ്യപ്പെട്ട് തരൂർ ചാനലിനെതിരെ വക്കീൽ നോട്ടീസയച്ചു.

കൈരളി ചാനൽ തനിക്കെതിരെ അടിസ്ഥാന രഹിത വാർത്ത നൽകിയെന്ന് ശശി തരൂർ . വാർത്ത പിൻവലിച്ചു മാപ്പു പറയണമെന്നാവശ്യപ്പെട്ട് തരൂർ ചാനലിനെതിരെ വക്കീൽ നോട്ടീസയച്ചു.

വാർത്ത പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ചു കേസുമായി മുൻപോട്ടു പോകുമെന്ന് കാട്ടി കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ സുരജ് കൃഷ്ണ മുഖേനെയാണ് തരൂർ വക്കീൽ നോട്ടീസ് അയച്ചത്. വിദേശകാര്യ മന്ത്രി ആയിരുന്നപ്പോൾ ഈ കേസിൽ ആരോപണവിധേയനായ വ്യക്തിക്കു വേണ്ടി ശുപാർശ ചെയ്തു എന്ന നിലയിലുള്ള വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

2016 ഒക്ടോബറിൽ ആണ് തിരുവനന്തപുരത്ത് യു.എ.ഇ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തത്. ആ സമയത്ത് കേരളത്തിലും കേന്ദ്രത്തിലും പ്രതിപക്ഷത്തെ എം.പിയായിരുന്നു താൻ എന്ന് ശശി തരൂർ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *