തിരിച്ചുവരവുണ്ടാകണമെങ്കിൽ എഐസിസിക്ക് പുതിയ നേതൃത്വം വരണമെന്ന് ശശി തരൂർ

 

എഐസിസിക്ക് നേതൃമാറ്റം ഉടനുണ്ടാകണമെന്ന് ശശി തരൂർ എംപി. അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു. അങ്ങനെയെങ്കിൽ പുതിയ നേതൃത്വം ഉടനുണ്ടാകണം. അത് കോൺഗ്രസിന്റെ തിരിച്ചുവരവിന് കൂടുതൽ ഊർജം പകരുമെന്നും ശശി തരൂർ പറഞ്ഞു

സോണിയ ഗാന്ധി മികച്ച നേതാവാണ്. പക്ഷേ സ്ഥിരം അധ്യക്ഷൻ വേണമെന്ന ആവശ്യം നേതാക്കൾക്കിടയിലുണ്ട്. രാഹുൽ ഗാന്ധി ആ സ്ഥാനത്തേക്ക് വരുന്നുണ്ടെങ്കിൽ ഉടനുണ്ടാകണം. അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചുവരണമെങ്കിൽ ഇപ്പോൾ തന്നെ കോൺഗ്രസിൽ അഴിച്ചുപണി ആവശ്യമാണെന്നും തരൂർ പറഞ്ഞു