ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവില വർധനവിൽ വേറിട്ട പ്രതിഷേധവുമായി ശശി തരൂർ എംപി. തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് തരൂർ പ്രതിഷേധിച്ചത്. ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ പരിപാടി
ഇന്ധനനികുതി കൊള്ള സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയെന്ന് തരൂർ ആരോപിച്ചു. ഇന്ത്യക്കാർ 260 ശതമാനം നികുതി നൽകുമ്പോൾ അമേരിക്കയിൽ ഇത്‌കേവലം 20 ശതമാനം മാത്രമാണ്. ഇന്ധനവില കുറയ്ക്കുന്നതിലും നികുതി കുറയ്ക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും തരൂർ പറഞ്ഞു