നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരൂർ എംപിക്ക് നിർണായക ചുമതലകൾ നൽകി കോൺഗ്രസ്. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോഗ് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലായിരുന്നു യോഗം
പ്രകടന പത്രിക തയ്യാറാക്കാനും യുവാക്കളുമായി സംസാരിക്കാനുമായി തരൂരിനെ ചുമതലപ്പെടുത്തി. പ്രകടന പത്രിക തയ്യാറാക്കാൻ തരൂർ കേരള പര്യടനം നടത്തും. വിജയസാധ്യതയുള്ളവരെ മാത്രമേ സ്ഥാനാർഥികളായി നിർത്തുവെന്നും എഐസിസി നേതാക്കൾ അറിയിച്ചു
ഗ്രൂപ്പ് അടക്കമുള്ള പരിഗണനകളൊന്നും സ്ഥാനാർഥി നിർണയത്തിൽ മാനദണ്ഡമാക്കില്ല. സ്ഥാനാർഥികളെ നേരത്തെ തന്നെ പ്രഖ്യാപിക്കണമെന്ന തീരുമാനവും മേൽനോട്ട സമിതിയിലുണ്ടായി.