വാളയാർ കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. പാലക്കാട് പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. റെയിൽവേ എസ് പി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി
കേസിൽ പ്രതികളായ വി മധു, ഷിബു എന്നിവരുടെ കസ്റ്റഡി കാലാവധി കോടതി ഫെബ്രുവരി 15 വരെ നീട്ടിയിട്ടുണ്ട്. മറ്റൊരു പ്രതിയായ എം മധു ഹൈക്കോടതിയുടെ ജാമ്യത്തിലാണ്. കേസിന്റെ പുനർവിചാരണ പോക്‌സോ കോടതിയിൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് നടപടി